വടകര: ദേശീയ പാതയില്‍ നാദാപുരം റോഡില്‍ അനുവദിക്കപ്പെട്ട അടിപ്പാത ഹൈസ്കൂള്‍ റോഡ് ജംഗ്ഷനില്‍ നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് വനിതകള്‍ പ്രതിഷേധ കൂട്ടായ്മ നടത്തി. വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ഗിരിജ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റഹീസ നൗഷാദ് അധ്യക്ഷത വഹിച്ചു
ജനപ്രതിനിധികളായ ശശികല ദിനേശന്, ബിന്ദു വള്ളില്‍, രമ്യ പി.യം, പി.പി.റീന, സവിത കെ.കെ, ബിന്ദു കൊളങ്ങാട്ട് താഴ, ശൈലജ കെ, ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ സി.കെ.വിജയന് എന്നിവര്‍ പ്രസംഗിച്ചു. ബീന പി.വി. നന്ദി പറഞ്ഞു