വടകര: വടകര പാർലമെന്റ് മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി കെ കെ ശൈലജയ്ക്ക് വോട്ട് അഭ്യർഥിച്ച്കൊണ്ട് സ്ത്രീ സഹസ്രങ്ങൾ പങ്കെടുക്കുന്ന മഹാറാലി ഏപ്രിൽ ഒന്നിന് വടകര നാരായണനഗരം സ്റ്റേഡിയത്തിൽ നടക്കുന്നു. വടകരയിലെ സ്ത്രീകൾ ടീച്ചർക്കൊപ്പമാണെന്ന് പ്രഖ്യാപിച്ചു കൊണ്ട് നടക്കുന്ന റാലി സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് ഉദ്ഘാടനം ചെയ്യും.
കേന്ദ്ര സർക്കാർ സ്ത്രീ സുരക്ഷയ്ക്കും ക്ഷേമത്തിനുമുള്ള പദ്ധതികൾ ആവിഷ്കരിച്ച്
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2023/10/clear-vision-kl.jpeg?resize=567%2C523&ssl=1)
നടപ്പാക്കുന്നതിൽ നിന്ന് പിന്മാറുന്ന ഘട്ടത്തിലാണ് കേരളത്തിൽ പ്രത്യേകമായി വനിതാ ശിശുക്ഷേമ വകുപ്പിന് രൂപം കൊടുത്തു കൊണ്ട് വൈവിധ്യങ്ങളായ പദ്ധതികൾ ആവിഷ്കരിച്ച് സ്ത്രീ ശാക്തീകരണത്തിന് കെ കെ ശൈലജ നേതൃത്വം നൽകിയത്.നിപ്പയും കോവിഡും ദുരിതം വിതറിയ നാളുകളിൽ ആരോഗ്യ സംവിധാനങ്ങളെയാകെ ക്രോഡീകരിച്ച് അതിജീവനത്തിലേക്ക് നയിച്ച സ്ത്രീ ശക്തിയുടെ പ്രതീകമാണ് കെ കെ ശൈലജ . ടീച്ചർക്കൊപ്പമാണ് വടകരയിലെ വനിതകൾ എന്ന പ്രഖ്യാപനത്തോടെ ഏപ്രിൽ
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/03/thripthi-padakkam.jpg?resize=420%2C600&ssl=1)
ഒന്നിന് വൈകുന്നേരം 6 മണിക്ക് കോട്ടപറമ്പ് നിന്നും ആരംഭിക്കുന്ന റാലി നാരായണ സ്റ്റേഡിയത്തിൽ അവസാനിക്കും. അവിടെ വെച്ചു നടക്കുന്ന പൊതുയോഗത്തിൽ പി കെ ശ്രീമതി, ഇ എസ് ബിജിമോൾ.ഒ ഷീജ,അജിത കുന്നത്ത്.അഡ്വ.ബിനിഷ.ഖദീജ ടീച്ചർ എന്നിവർ പങ്കെടുക്കും. തുടർന്ന് കലാമണ്ഡലം ഐശ്വര്യയുടെ ‘നിറയെ ചുവന്ന പൂക്കൾ’ എന്ന നൃത്ത കലാരൂപം അരങ്ങേറും. വാർത്ത സമ്മേളനത്തിൽ കെ.കെ ലതിക, കെ.പുഷ്പജ തുടങ്ങിയവർ പങ്കെടുത്തു.