കുറ്റ്യാടി: മാനദണ്ഡം പാലിക്കാതെ രാഷ്ട്രീയ നിറം നോക്കി തയ്യാറാക്കിയ കുന്നുമ്മല്‍ പഞ്ചായത്ത് അംഗന്‍വാടി ജീവനക്കാരുടെ റാങ്ക് പട്ടിക റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് വനിതാ വിഭാഗം കുറ്റ്യാടി സംയോജിത ശിശു വികസന പദ്ധതി ഓഫിസിന് മുമ്പില്‍ ധര്‍ണ നടത്തി
മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി.സി.ഷീബ ഉദ്ഘാടനം ചെയ്തു. നസീറ ബഷീര്‍ അധ്യക്ഷത വഹിച്ചു.
മഹിളാ കോണ്‍ഗ്രസ് വനിതാ ലീഗ് നേതാക്കളായ വനജ ഒതയോത്ത്, കെ.പി.ശ്രീനീജ, ആസ്യ, വഹിത, ബീന കുളങ്ങരത്ത്, ബീന എലിയാറ, സീബ എടക്കാട്ട്, ബീന.കെ, ജമീല, സതി, സമീറ, സഹീറ എന്നിവര്‍ പ്രസംഗിച്ചു.