കുരിക്കിലാട്: പാരമ്പര്യ കൈത്തറി- നെയ്ത്തു സംഘങ്ങൾക്കും നെയ്ത്തുകാർക്കും യൂനിഫോം നെയ്ത വകയിലും, ഓണം-വിഷു കൈത്തറി ഫെസ്റ്റുകളിലെ സ്റ്റാളുകൾ വഴി വിറ്റ സാധനങ്ങളുടെ റിബേറ്റ് വകയിലും കിട്ടാനുള്ള കുടിശ്ശിക പണം എത്രയും വേഗം വിതരണം ചെയ്യാൻ സംസ്ഥാന സർക്കാർ തയ്യാറാവണമെന്ന് ആർ ജെ ഡി കുരിക്കിലാട് പുത്തൻതെരു യൂനിറ്റ് കൺവെൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ആർ ജെ ഡി വടകര മണ്ഡലം വൈസ് പ്രസിഡണ്ട് അഡ്വ: ബൈജു രാഘവൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. നെയ്ത്ത്
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/03/dd-26.jpg?resize=540%2C300&ssl=1)
ഉപജീവിതമായി സ്വീകരിച്ചവർക്ക് ജീവിതം മുന്നോട്ട് കൊണ്ടുപോവാൻ കഴിയാത്ത സാഹചര്യമാണിപ്പോഴുള്ളത്. അവരോട് അനുഭാവപൂർണ്ണമായ സമീപനം സർക്കാർ സ്വീകരിക്കണം. നൂറ്റാണ്ടുകൾ പഴക്കമുളള പാരമ്പര്യ തൊഴിലായ നെയ്ത്ത്
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2023/10/clear-vision-kl.jpeg?resize=567%2C523&ssl=1)
ഉപജീവനമാക്കിയവരെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടാതെ അന്തസ്സോടെ ജീവിക്കാനുള്ള പദ്ധതികൾക്ക് സർക്കാർ അനുഭാവപൂർവ്വം തയ്യാറാവണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു. വടകര പാർലിമെന്റ് മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി കെ കെ ശൈലജ ടീച്ചറുടെ വിജയത്തിനായി തെരുവിലെ വീടുവീടാന്തരം കയറിയിറങ്ങി പ്രചാരണം നടത്താൻ സ്ക്വാഡുകൾ രൂപീകരിച്ചു. ബൂത്തുതല തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി ഇരുപത്തിയൊന്നംഗ തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു. കണ്ണൂർ സൈക്കിൾ ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്ന സൈക്ലിങ് ചലഞ്ച് സീസൺ ഫോറിലേക്ക്
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/03/concrete-cutting.jpg?resize=394%2C600&ssl=1)
ആയിരം കിലോമീറ്റർ സൈക്ലിംഗ് നടത്തി വെങ്കല മെഡൽ നേടിയ രജീഷ് ബാബു പി പി യെ കൺവെൻഷനിൽ പൊന്നാടയണിയിച്ച് അനുമോദിച്ചു. പാർട്ടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് കെ എം നാരായണൻ, ജില്ലാ കമ്മിറ്റി അംഗം ശ്രീജേഷ് നാഗപ്പള്ളി എന്നിവർ സംസാരിച്ചു. യൂണിറ്റ് പ്രസിഡണ്ട് പി ടി തങ്കമണി അധ്യക്ഷത വഹിച്ച കൺവെൻഷനിൽ ശശി നല്ലൂർ സ്വാഗതവും പ്രകാശൻ നാളോന്റവിടമീത്തൽ നന്ദിയും പറഞ്ഞു.