കോഴിക്കോട്: സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഫാര്‍മസിസ്റ്റുകളുടെ വിവിധങ്ങളായ പ്രശ്നങ്ങളില്‍ പ്രത്യേകിച്ച് വനിതകളായ തൊഴിലാളികളുടെ കാര്യത്തില്‍ ഇടപെടുമെന്ന് കെ.കെ.രമ എംഎല്‍എ. കോഴിക്കോട് ജില്ലാ വനിതാ ഫാര്‍മസിസ്റ്റുകളുടെ ‘അന്തരാഷ്ട്ര
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/03/b11-1.jpg?resize=500%2C300&ssl=1)
വനിതാ ദിനം- ആരവം ‘ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കെ.കെ.രമ.
സ്ത്രീ ജനങ്ങള്‍ തൊഴിലിടങ്ങളിലും കുടുംബ കാര്യങ്ങളും കര്മനിരതരാവുന്നതോടൊപ്പം നമ്മള് നമ്മളെ സ്നേഹിക്കാനും സമൂഹത്തെ ചേര്‍ത്തു പിടിക്കാനുമുളള കഴിവ് ആര്‍ജ്ജിച്ചെടുക്കണം. തൊഴിലിടങ്ങളിലെ ഉന്നമനത്തിന് വേണ്ടി ചര്‍ച്ചകള്‍ നടത്തണം. അവകാശങ്ങള്‍ നേടിയെടുക്കുന്നതിനും മെച്ചപ്പെട്ട ജീവിത സൗകര്യങ്ങള്‍
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/03/concrete-cutting.jpg?resize=394%2C600&ssl=1)
നേടിയെടുക്കുന്നതിനും സംഘടനയോടൊപ്പം നിന്ന് പ്രവര്‍ത്തിക്കണം. ഫാര്‍മസിസ്റ്റ് അസോസിയേഷന് വനിതാ കൂട്ടായ്മ മാതൃകാപരവും പ്രശംസനീയവുമാണെന്ന് കെ.കെ.രമ പറഞ്ഞു. ഫാര്‍മസിസ്റ്റുമാരുടെ പ്രശ്നങ്ങള്‍ നിയമസഭയില്‍ ഉന്നയിക്കുമെന്നും എംഎല്‍എ പറഞ്ഞു . കെപിപിഎ ജില്ലാ പ്രസിഡന്റ് പി.ഷറഫുന്നീസ അധ്യക്ഷത വഹിച്ചു. ഡോ: പി.എന്‍.അജിത മുഖ്യാതിഥിയായി. മാധ്യമ പ്രവര്‍ത്തക രേഷ്മ സുരേഷ് ഗോപാല്‍ വനിതാ ദിന സന്ദേശം നല്കി. ഡ്രഗ്സ് ഇന്‍സ്പെക്ടര്‍ സോണിയ കൃഷ്ണന്, സംസ്ഥാന ഫാര്‍മസി കൗണ്‍സില്‍ അംഗം എ.ജാസ്മി മോള്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.ലീന മലപ്പുറം, ഷീജ റിജേഷ്, എന്‍.പ്രജന, സി.സ്മിനു, അരുണാ ദാസ്, റൂബി രജ്ഞന എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന് വനിതാ ഫാര്‍മസിസ്റ്റുകളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി.