ഓര്‍ക്കാട്ടേരി: ഏറാമല കുന്നുമ്മക്കര നെല്ലാച്ചേരിയില്‍ ലഹരിഉപയോഗിച്ച് രണ്ട് യുവാക്കള്‍ മരണപ്പെട്ട സംഭവം നടുക്കമുളവാക്കുന്നത്. സംഭവത്തിന്റെ ഞെട്ടലിലാണ് പ്രദേശം. ഗ്രാമീണ മേഖലയിലെ ആളൊഴിഞ്ഞ പറമ്പില്‍ രണ്ടു പേര് മരണപ്പെടുകയും ഒരാളെ അത്യാസന്നനിലയില്‍ കണ്ടെത്തുകയും ചെയ്ത സംഭവം ഉള്‍ക്കൊള്ളാനാവാത്ത സ്ഥിതി. ലഹരി മാഫിയാ സംഘം അത്രത്തോളം പിടിമുറുക്കിയെന്ന് വ്യക്തമാക്കുന്നതാണ് കുന്നുമ്മക്കര നെല്ലാച്ചേരിയിലെ ഈ സംഭവം.
പിന്നിട്ട ഒരു വര്‍ഷത്തിനിടയില്‍ നാലു പേരാണ് മേഖലയില്‍ ഈ രൂപത്തില്‍ മരണപ്പെട്ടത്. കുടുംബങ്ങളുടെ പ്രതീക്ഷയായ യുവാക്കള്‍ ലഹരിക്കടിമപ്പെട്ട് മരണപ്പെടുന്ന സ്ഥിതി നാട്ടിന്‍പുറങ്ങളിലും വര്‍ധിച്ചുവരുന്നു. നെല്ലാച്ചേരിയില്‍ മരണപ്പെട്ടവരില്‍ ഒരാള്‍ മയക്കുമരുന്ന് കേസില്‍ പ്രതിയായിരുന്നെന്നാണ് വിവരം. ലഹരി മരുന്ന് എളപ്പം ലഭിക്കുന്ന സാഹചര്യമാണ് ഈ പ്രദേശത്ത്. വിജനമായ സ്ഥലങ്ങളില്‍ തമ്പടിച്ച് മയക്കുമരുന്ന് ഉപയോഗിക്കുന്ന രീതി വ്യാപകമാണെന്ന് കേള്‍ക്കുന്നു.
ലഹരി മാഫിയക്കെതിരെ പ്രതിരോധം തീര്‍ക്കും-റവല്യൂഷണറി യൂത്ത്
കുന്നുമ്മക്കരയില്‍ ലഹരിഉപയോഗിച്ച് രണ്ട് യുവാക്കള്‍ മരണപ്പെട്ടത് സമൂഹ മനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്നതും ലഹരി മാഫിയ സംഘം എത്രത്തോളം നമ്മുടെ സമൂഹ്യ ചുറ്റുപാടുകളില്‍ പിടിമുറുക്കി എന്ന് തെളിയിക്കുന്നതുമാണെന്നു റവല്യൂഷണറി യൂത്ത് ഒഞ്ചിയം ബ്ലോക്ക് കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. ലഹരി മാഫിയാ സംഘങ്ങള്‍ക്കെതിരായ നിയമ നടപടികള്‍ പലപ്പോഴും ദുര്‍ബലപ്പെടുന്നതാണ് ഇത്തരം ദാരുണ സംഭവങ്ങളിലേക്ക് വഴിതെളിയിക്കുന്നത്. സംഭവം നടന്ന സ്ഥലത്തിന്റെ വിവിധ ഭാഗങ്ങളിലായി ലഹരിക്കടിമപ്പെട്ട് മരണമടയുന്ന യുവാക്കളുടെ എണ്ണം 4 ആയി എന്നത് ഗൗരവകരമാണ്. പോലീസ് ലഹരി മാഫിയ സംഘങ്ങളോട് കാണിക്കുന്ന മൃദുസമീപനമാണ് ഇത്തരം മരണങ്ങള് തുടര്‍ക്കഥയാവുന്നതിന് കാരണമാകുന്നത്. ലഹരി മാഫിയ സംഘങ്ങളുടെ അവസാനത്തെ കണ്ണിയെയും നിയമത്തിന് മുമ്പില്‍ കൊണ്ട് വന്ന് മാതൃകാശിക്ഷ ഉറപ്പാക്കാന്‍ പോലീസ് തയ്യാറാവണം. പ്രദേശവാസികള്‍ ലഹരി മാഫിയ സംഘങ്ങള്‍ക്കെതിരെ പ്രതികരിക്കുമ്പോള്‍ പ്രദേശത്തെ സമാധാനന്തരീക്ഷം തകരുന്ന അനുഭവമാണ് ഉണ്ടായി തീരുന്നത്. അതിനാല്‍ ഇത്തരം ലഹരി മാഫിയ സംഘങ്ങളെ നിലക്ക് നിര്‍ത്താനാവശ്യമായ ഇടപെടലുകള്‍ക്ക് പോലീസ് നേതൃത്വം നല്‍കണം. സാമൂഹിക രാഷ്ട്രീയ മേഖലകളിലെ സന്നദ്ധ പ്രവര്‍ത്തകരെക്കൂടി ഉള്‍പ്പെടുത്തി വിപുലമായ പ്രതിരോധം ലഹരി മാഫിയ സംഘങ്ങള്‍ക്കെതിരെ ഉയര്‍ത്തി കൊണ്ടുവരേണ്ടതുണ്ട്.
ലഹരിമാഫിയകള്‍ക്കെതിരെ വരും നാളുകളില്‍ ജനാധിപത്യ വിശ്വാസികളെ അണിനിരത്തി റവല്യൂഷണറി യൂത്ത് പ്രതിരോധം തീര്‍ക്കുമെന്നും അതിന് സമൂഹത്തിലെ മുഴുവന്‍ ജനങ്ങളുടെയും പിന്തുണയുണ്ടാവണമെന്നും റവല്യൂഷണറി യൂത്ത് ഒഞ്ചിയം ബ്ലോക്ക് കമ്മിറ്റി പ്രസ്താവനയില്‍ വ്യക്തമാക്കി
.