വടകര: വടകര മുനിസിപ്പാലിറ്റിയിലെ പഴങ്കാവില്‍ കാട്ടുപന്നികള്‍ കാര്‍ഷിക വിളകള്‍ നശിപ്പിച്ചു. വെളളാംവള്ളിതാഴ തുരുത്തിയിലാണ് നാശം വരുത്തിയിരിക്കുന്നത്. മാരാം വീട്ടില്‍ ബാലന്റെ കൃഷിയിടത്തിലെ കുലച്ചതും കുലക്കാറായതുമായ നിരവധി വാഴകള്‍ കാട്ടുപന്നികള്‍ നശിപ്പിച്ചു. ഈ മേഖലയില്‍ കാട്ടുപന്നികളുടെ വിളയാട്ടം നാട്ടുകാരില്‍ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.