കോഴിക്കോട്: പൗരത്വ ഭേദഗതി നിയമം കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയതിന് പിന്നാലെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച രാത്രി തന്നെ പ്രകടനം നടന്നു. ഡിവൈഎഫ്ഐ, യൂത്ത് കോണ്‍ഗ്രസ്, വെല്‍ഫെയര്‍ പാര്‍ട്ടി, ഫ്രട്ടേണിറ്റി, എസ്ഡിപിഐ തുടങ്ങിയ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി.
സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളില്‍ ഡിവൈഎഫ്ഐ പന്തംകൊളുത്തി നൈറ്റ് മാര്‍ച്ച് നടത്തി. കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, തിരുവനന്തപുരം തുടങ്ങി വിവിധ ജില്ലാ ആസ്ഥാനങ്ങളില്‍ ഡിവൈഎഫ്ഐ മാര്‍ച്ച് നടത്തി. പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുവാന്‍ അനുവദിക്കില്ല എന്ന് പ്രഖ്യാപിച്ചുകൊണ്ട് ഡിവൈഎഫ്ഐ നേതൃത്വത്തില്‍ മലപ്പുറത്ത് നടത്തിയ പ്രതിഷേധം ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി.വസീഫ് ഉദ്ഘാടനം ചെയ്തു.
കോഴിക്കോട് റെയില്‍വെ സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ട്രെയിന്‍ തടഞ്ഞു. മലബാര്‍ എക്സ്പ്രസാണ് തടഞ്ഞത്. ഏറെനേരം ട്രെയിന്‍ തടഞ്ഞുവെച്ചു. പ്രവര്‍ത്തകരെ പോലീസ് ബലംപ്രയോഗിച്ച് നീക്ക
കോഴിക്കോട് വെല്‍ഫെയര്‍ പാര്‍ട്ടി സിഎഎ വിജ്ഞാപനത്തിന്റെ പകര്‍പ്പ് കത്തിച്ച് പ്രതിഷേധിച്ചു. കോഴിക്കോട് ബീച്ചിലെ ആകാശവാണി ഓഫിസിന് മുന്നില്‍ ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിന് നേരെ ്പാലീസ് ലാത്തി വീശി. സ്ത്രീകളടക്കമുള്ള പ്രകടനക്കാര്‍ക്ക് നേരെ പ്രകോപനമില്ലാതെ പോലീസ് ലാത്തി വീശുകയായിരുന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് ലബീബ് കായക്കൊടിയടക്കം നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. നിരവധി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. സംസ്ഥാന വൈസ് പ്രസിഡന്റ് ലബീബ് കായക്കൊടി, ജില്ലാ വൈസ് പ്രസിഡന്റ് ആദില്‍ അലി എന്നിവരെ ബീച്ച് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.