തിരുവനന്തപുരം: കാഫിര്‍ സ്ക്രീന്‍ ഷോട്ടിന് പിന്നില്‍ യൂത്ത് ലീഗ് നേതാവ് പി.കെ.കാസിമല്ലായെന്ന് കേരള പോലീസ് തന്നെ പറയുന്നതില്‍ സന്തോഷമുണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍. യുഡിഎഫ് അല്ല ആ വ്യാജ പ്രചാരണത്തിന് പിന്നിലെന്ന് കേരള പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നതില്‍ സന്തോഷമുള്ളപ്പോഴും ആ ‘കാഫിറാരാണ്’ എന്ന് കണ്ടുപിടിച്ച് പൊതുസമൂഹത്തിന് മുന്നില്‍ കൊണ്ടുവന്ന് നിര്‍ത്തിയിട്ടേ തങ്ങള്‍ പോരാട്ടം അവസാനിപ്പിക്കൂവെന്നും രാഹുല്‍ ഓര്‍മിപ്പിച്ചു. ഇതൊരു വെല്ലുവിളിയല്ല, ഈ നാടിന്റെ നന്മയ്ക്കുവേണ്ടിയുള്ള തങ്ങളുടെ കടമയാണെന്നും സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ രാഹുല്‍ പറഞ്ഞു.
സ്ക്രീന്‍ ഷോട്ടിന് പിന്നില്‍ യുഡിഎഫ് അല്ല എന്ന് തെളിഞ്ഞതോടെ ആറു ചോദ്യങ്ങളും രാഹുല്‍ ഉന്നയിക്കുന്നുണ്ട്. കാഫിര്‍ പ്രചാരണം നടത്തിയത് യുഡിഎഫ് അല്ലെങ്കില്‍ പിന്നെ എന്തിനാണ് തികഞ്ഞ മതേതരവാദിയായ ഷാഫി പറമ്പില്‍ എന്ന ചെറുപ്പക്കാരനെ നിങ്ങള്‍ വര്‍ഗീയ ചാപ്പ കുത്താന്‍ ശ്രമിച്ചത്?, എന്തിനാണ് കെ.കെ.ശൈലജയെന്ന ഇടതുപക്ഷ സ്ഥാനാര്‍ഥി തെരഞ്ഞെടുപ്പ് ദിവസം തന്നെ ഈ സ്ക്രീന്‍ ഷോട്ടിന് പിന്നില്‍ ഷാഫി പറമ്പിലിന്റെ അറിവുണ്ട് എന്ന ഹീനമായ ആരോപണം ഉന്നയിച്ചത്?, മുസ്ലിം നാമധാരിയായ ഒരു ചെറുപ്പക്കാരന് വര്‍ഗീയ വാദിയായിരിക്കണമെന്ന മുന്‍വിധി കലര്‍ന്ന ഇസ്ലാമോഫോബിയ തന്നെയാണോ എല്‍ഡിഎഫിനെയും നയിക്കുന്നത്? തുടങ്ങിയ ചോദ്യങ്ങളാണ് രാഹുല്‍ ഉന്നയിച്ചത്.
വായിക്കാം ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:-