ആയഞ്ചേരി: ആയഞ്ചേരി ഗ്രാമ പഞ്ചായത്തിലെ മംഗലാട് 13-ാം വാർഡിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉപയോഗിക്കുന്ന കിണറുകൾ മെമ്പർ എ. സുരേന്ദ്രൻ്റെ നേതൃത്വത്തിൽ സൂപ്പർ ക്ലോറിനേഷൻ നടത്തി. വിദ്യാർത്ഥികൾക്ക് മഞ്ഞപ്പിത്തം ഉൾപ്പെടെയുള്ള ജലജന്യ രോഗങ്ങൾ വരാതെ തടയാണ് ലക്ഷ്യമിടുന്നത്. കേട്ടുകേൾവിയില്ലാത്ത രോഗങ്ങൾ പടരുന്നത് കൊണ്ട് കെട്ടിക്കിടക്കുന്ന ജലാശയങ്ങളിൽ
കുളിക്കുകയും ഇറങ്ങുകയും ചെയ്യുന്ന പ്രവണതയെ പരമാവധി നിരുത്സാഹപ്പെടുത്തണമെന്നും മെമ്പർ സൂചന നൽകി. പറമ്പിൽ ഗവൺമെൻ്റ് യു.പി യിലെ നജ്മ , ജെ.പി എച്ച് എൻ സെലിൻ ,ആശാ വർക്കർ ടി.കെ റീന തുടങ്ങിയവർ സംബന്ധിച്ചു.