തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫിനെ പിന്തുണക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തെരഞ്ഞെടുപ്പിലൂടെ സംഘ്പരിവാറിനെ താഴെയിറക്കണം. പ്രതിപക്ഷ ഐക്യം രാജ്യത്തിന് പ്രതീക്ഷ നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ വാട്ടര്‍ലൂ ആകും ഈ തെരഞ്ഞെടുപ്പ്. സവര്‍ണ ഹിന്ദുത്വ രാജ്യം നിര്മിക്കാനാന് ആര്‍എസ്എസ് ശ്രമം.
കേരളത്തില്‍ പ്രധാനമായും മത്സര രംഗത്തുള്ളത് യുഡിഎഫും എല്‍ഡിഎഫുമാണ്. രണ്ട് മുന്നണികളും ഇന്ത്യാ മുന്നണിയുടെ ഭാഗമാണ്. കോണ്‍ഗ്രസാണ് ഇന്ത്യാ മുന്നണി രൂപീകരിക്കുന്നതില്‍ വലിയ പങ്കുവഹിച്ചത്. കൂടുതല്‍ സീറ്റുള്ള കക്ഷിയായി കോണ്‍ഗ്രസ് വന്നാല്‍ മാത്രമാണ് ഇന്ത്യയില്‍ പ്രതിപക്ഷമുന്നണിക്ക് ഭരണം രൂപപ്പെടുത്തിയെടുക്കാനാവുകയുള്ളുവെന്നും റസാഖ് പാലേരി പറഞ്ഞു. ഗുജറാത്തിലെ പോലെ മണിപ്പൂരില്‍ ക്രൈസ്തവ ഉന്മൂലനമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേന്ദ്രന് കരിപ്പുഴ, സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ.ഷഫീഖ് എന്നിവര്‍ പങ്കെടുത്തു.