വടകര: യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിന് ആയഞ്ചേരിയില്‍ ഐക്യജനാധിപത്യമുന്നണി പ്രവര്‍ത്തകര്‍ വരവേല്പ് നല്കി. വില്യാപ്പള്ളി റോഡില്‍ നിന്ന് മുത്തുക്കുടകളുടെയും ബാന്റ് മേളത്തിന്റെയും അകമ്പടിയോടെ കുറ്റ്യാടി നിയോജക മണ്ഡലം കണ്വെന്ഷന് നടക്കുന്ന ആയഞ്ചേരി ബസ് സ്റ്റാന്‍ഡിന് സമീപത്തേക്ക് ആനയിച്ചു.
കണ്വെന്ഷന് മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ചെയര്മാന് അമ്മാരപ്പള്ളി കുഞ്ഞിശങ്കരന്‍ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് അഡ്വ.കെ. പ്രവീണ്‍ കുമാര്‍, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.എ.റസാഖ്, ആര്‍എംപിഐ സംസ്ഥാന സെക്രട്ടറി എന്‍.വേണു, മുന്‍ ഡിസിസി പ്രസിഡന്റ് കെ.സി.അബു, കെപിസിസി സെക്രട്ടറിമാരായ വി.എം.ചന്ദ്രന്, ഐ.മൂസ, മുന്‍ എംഎല്‍എ പാറക്കല്‍ അബ്ദുള്ള, യുഡിഎഫ് നേതാക്കളായ പ്രമോദ് കക്കട്ടില്‍, സുപ്പി നരിക്കാട്ടേരി, നൊച്ചാട്ട് കുഞ്ഞബ്ദുള്ള, കെ. ബാലനാരായണന്‍, ശ്രീജേഷ് ഊരത്ത്, പി.സി ഷീബ, അച്യുതന് പുതിയെടുത്ത്, സി.പി.അജിത്ത്, കെ.ടി.അബ്ദുറഹ്മാന്, മുജീബ് റഹ്മാന്, ബവിത്ത് മലോല്‍ എന്നിവര്‍ പ്രസംഗിച്ചു