കൊയിലാണ്ടി: ദേശീയ പാതയില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ യാത്രക്കാര്‍ വലഞ്ഞു. പൊയില്‍ക്കാവിനു സമീപമാണ് വെള്ളക്കെട്ട്. ഇതുവഴി ഒരു വരിയായാണ് വാഹനങ്ങള്‍ കടത്തിവിട്ടത്. രാവിലെ ആരംഭിച്ച ഗതാഗത കുരുക്ക് വൈകീട്ട് വരെ തുടര്‍ന്നു. ദേശീയപാത നിര്‍മാണം നടക്കുന്നതിന്റെ ഭാഗമായി ഇവിടെയുള്ള ഓവുചാലുകള്‍ അടഞ്ഞതാണ് വെള്ളക്കെട്ടിനു കാരണം. ഓവ്ചാചാല് നിര്‍മാണം പൂര്‍ത്തിയായെങ്കിലും തുറന്നുകൊടുക്കാത്തതിനാല്‍ വെള്ളം റോഡില്‍ കെട്ടിക്കിടക്കുകയാണ്. രാവിലെ ആരംഭിച്ച ഗതാഗത കുരുക്ക് യാത്രക്കാര്‍ക്ക് ഏറെ പ്രയാസം സൃഷ്ടിച്ചു.