അരൂര്‍: ജലമിഷന്‍ പദ്ധതിയുടെ ഭാഗമായി പൈപ്പുകള്‍ സ്ഥാപിക്കാന്‍ കീറിയ ചാലുകള്‍ വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ഭീഷണിയായി. കുളങ്ങരത്ത് – അരൂര്‍ റോഡിലാണ് ചാലുകള്‍ അപകട ഭീഷണി ഉയര്‍ത്തുന്നത്. വാഹനങ്ങള്‍ കുഴിയില്‍ താഴുന്നത് നിത്യകാഴ്ചയായി. വെള്ളിയാഴ്ച രണ്ട് ലോറിയും ഒരു ബസുമാണ് കുഴിയില്‍ കുടുങ്ങിയത്. റോഡിന്റെ രണ്ട് ഭാഗത്തും ചാല് കീറി പൈപ്പിട്ടതിനാല് വാഹനങ്ങള്‍ക്ക് വഴി മാറി കൊടുക്കാനാകുന്നില്ല. ഇന്നലെ ആശുപത്രി ജംഗഷനടുത്ത് കുഴിയിലകപ്പെട്ട ലോറി തോട്ടിലേക്ക് മറിയാതിരിക്കാന്‍ നാട്ടുകാര്‍ താങ്ങ് നല്‍കുകയായിരുന്നു.
ട്രഞ്ച് എടുത്ത് പൈപ്പിട്ടാല്‍ റോഡ് കരാറെടുത്തവര്‍ സുരക്ഷിതമാക്കണം. എന്നാല്‍ ഇവിടെ അതുണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു. അപകടാവസ്ഥ തുടരുമ്പോഴും ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കുന്നില്ലെന്ന പരാതി ശക്തമാണ്.