തോടന്നൂർ: തോടന്നൂർ യു.പി.സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്ന വി.ടി.കെ.മുഹമ്മദിൻ്റെ ഓർമയ്ക്കായി സുഹൃത്തുക്കൾ വാട്ടർ കൂളർ നൽകി. തോടന്നൂർ യു.പി.സ്കൂളിന് നൽകിയ വാട്ടർ കൂളർ മുഹമ്മദിൻ്റ സഹോദരി മുനവ്വിറ കൈമാറി. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/06/century-hardware.jpeg?resize=900%2C302&ssl=1)
സബിത മണക്കുനി ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡൻ്റ് എ.ടി.മൂസ്സ അധ്യക്ഷത വഹിച്ചു.സി.കെ. മനോജ് കുമാർ, പ്രധാനാധ്യാപകൻ സി.ആർ.സജിത്ത്, മഹല്ല് കമ്മിറ്റി പ്രസിഡൻ്റ് കെ.കെ.അബ്ദു റഹ്മാൻ ഹാജി, പി.വിനോദൻ,വി.കെ.സുബൈർ, പാലോറ മൊയ്തു,![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/02/clearvision.jpg?resize=600%2C600&ssl=1)
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/02/clearvision.jpg?resize=600%2C600&ssl=1)
വി.പി.ജലീൽ, ഇ.കെ.അഫ്സൽ, ഇസ്മ ഈൽ ആയിരോണ്ടതിൽ, ഉമർ ഷെരീഫ്, അജിസർ ആയിരോണ്ടതിൽ, വി.പി.സാദിഖ്, സാബിറ കെ.പി, ഷമീം, അഷ്റഫ്,ജുറൈദ് എന്നിവർ സംസാരിച്ചു.