തിരുവനന്തപുരം: കര്‍ണാടകക്കും ഗോവക്കും മുകളിലുള്ള ചക്രവാത ചുഴിയുടെ സ്വാധീനത്തില്‍ സംസ്ഥാനത്ത് മൂന്നുദിവസം ശക്തമായ മഴ ലഭിക്കും. വടക്കന്‍ ജില്ലകളിലായിരിക്കും കൂടുതല്‍ ശക്തം. തെക്കന്‍ ജില്ലകളിലെ മലയോര മേഖലകളിലും കാര്യമായ മഴ ലഭിക്കും. തീരദേശ മേഖലകളില്‍ കുറവായിരിക്കും. തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കള്ളക്കടല്‍ പ്രതിഭാസത്തെ തുടര്‍ന്ന് കേരള, തമിഴ്നാട് തീരങ്ങളില്‍ രണ്ട് ദിവസം രൂക്ഷമായ കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കേരള തീരത്ത് മത്സ്യബന്ധനം പാടില്ല. തീരദേശമേഖലയിലുള്ളവര്‍ ജാഗ്രത പാലിക്കണം.