നാദാപുരം: തൂണേരിയില്‍ കനത്ത മഴയില്‍ മതില് തകര്‍ന്നു. ബുധനാഴ്ച രാത്രി പെയ്ത ശക്തമായ മഴയിലാണ് തൂണേരി തണല്‍ മരം- കേളോത്ത് മുക്ക് റോഡിലേക്ക് കൂറ്റന്‍ ചെങ്കല്‍ മതില് തകര്‍ന്ന് വീണത്. പത്ത് മീറ്റര്‍ പൊക്കത്തിലും അമ്പതിലേറെ മീറ്റര്‍ നീളത്തിലുമുള്ള മതില് പൊടുന്നനെ തകര്‍ന്ന്
റോഡില്‍ പതിക്കുകയായിരുന്നു. ശക്തമായ മഴയായതിനാല്‍ ഇരുചക്രവാഹനങ്ങളോ മറ്റോ ഒന്നും തന്നെ റോഡില്‍ ഉണ്ടായിരുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ആളപായം ഇല്ലെന്ന് ഉറപ്പാക്കാന്‍ നാദാപുരം പോലീസും ഫയര്‍ ഫോഴ്സും ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കി.