വടകര: വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡിലെ രണ്ടു ബൂത്തുകളില്‍ 11 മണി കഴിഞ്ഞിട്ടും വോട്ടര്‍മാര്‍ ക്യൂവില്‍. അത്രയേറെ മന്ദഗതിയിലാണ് പോളിംഗ് നടന്നത്. വില്യാപ്പള്ളി തിരുമന എല്‍പി സ്കൂളിലെ എട്ട്, ഒമ്പത് ബൂത്തുകളിലാണ് ഈ അവസ്ഥ.
നിരവധിപേര്‍ വോട്ട് ചെയ്യാതെ ക്യൂവിലാണ്. രാത്രി 11 മണിയായിട്ടും അമ്പതോളം പേര് വോട്ട് ചെയ്യാന്‍ കാത്ത് നില്‍ക്കുകയാണ്. വെളിച്ചക്കുറവും മറ്റ് അസൗകര്യങ്ങളും വോട്ട് ചെയ്യാന്‍ എത്തിയവര്‍ നേരിട്ടു.