വട്ടോളി: ഇക്കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിന് ഉപയോഗിച്ച വോട്ടര്‍ പട്ടികയിലുള്ളവരെ തദ്ദേശ തെരഞ്ഞെടുപ്പിനുള്ള പട്ടികയിലും ഉള്‍പ്പെടുത്തണമെന്ന് കുന്നുമ്മല്‍ പഞ്ചായത്ത് യുഡിഎഫ്-ആര്‍എംപിഐ കണ്വെന്ഷന് ആവശ്യപ്പെട്ടു. വീണ്ടും അപേക്ഷിക്കണമെന്നതും വിചാരണയക്ക് ഹാജരാവണമെന്നതും പുറത്ത് പഠിക്കുന്നവര്‍ക്കും മറ്റും പ്രയാസം സൃഷ്ടിക്കുമെന്നു യോഗം ചൂണ്ടിക്കാട്ടി.
കെപിസിസി സെക്രട്ടറി വി.എം.ചന്ദ്രന് ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ചെയര്മാന് സി.കെ.അബു അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി പ്രമോദ് കക്കട്ടില്‍, ബ്ലോക്ക് ട്രഷറര്‍ എലിയാറ ആനന്ദന്, മണ്ഡലം പ്രസിഡന്റ് ജമാല്‍ മൊകേരി, മുസ്ലിം ലീഗ് നേതാക്കളായ എ.വി.നാസറുദ്ദിന്, എ.പി. കുഞ്ഞബ്ദുള്ള, ബ്ലോക്ക് കോണ്‍ഗ്രസ് ഭാരവാഹികളായ പി.പി.അശോകന്, കെ.കെ.രാജന്, വി.എം.കുഞ്ഞികണ്ണന്‍, വിപി മൂസ, പി.കെ. ഷമീര്‍,
കെ.അനന്തന്, എം. ടി.രവീന്ദ്രന്, വി.വി.വിനോദന്‍, കെ.പി. ബാബു, എടത്തില്‍ ദാമോദരന്‍, എ.ഗോപിദാസ്, സി.ഗംഗാധരന്, ആര്‍എംപിഐ നേതാക്കളായ ഇ.സി.ബാലന്, കെ.സി.കുമാരന് എന്നിവര്‍ പ്രസംഗിച്ചു.