അരൂർ: നേരത്തെ സംഭവിച്ച ചരിത്രത്തിലെ കൈത്തെറ്റ് ആവർത്തിച്ചു കൂടെന്ന് കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. രാജ്യത്തെ നിലനിർത്താൻ ബി.ജെ.പിയെ അധികാരത്തിലെത്തിച്ചുകൂടാ. അരൂർ കല്ലുമ്പുറത്ത് യു.ഡി.എഫ് മെഗാ കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുല്ലപ്പള്ളി. പച്ചയായ വർഗ്ഗീയ വികാരമാണ് രാജ്യത്ത് ആളി
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2023/10/clear-vision-kl.jpeg?resize=567%2C523&ssl=1)
കത്തിക്കുന്നത്. ജനദ്രേഹ ഭരണമാണ് കേരളത്തിലും നടക്കുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ മനിഷ്യത്വരഹിത ഭരണത്തിനെതിരെയുള്ള ഒരു വിധി എഴുത്തായി ലോക സഭാ തെരഞ്ഞെടുപ്പിനെ മാറ്റണം. എ.ടി ദാസൻ അധ്യക്ഷത വഹിച്ചു. കെ മുഹമ്മദ് സാലി, ന യീമ കുളമുള്ളതിൽ, കെ സജീവൻ, റീത്ത കണ്ടോത്ത്, വി.പി കുഞ്ഞമ്മദ്, ടി. ബി. കുഞ്ഞഹമ്മദ് മുസല്യാർ, എം.എ ഗഫൂർ എന്നിവർ സംസാരിച്ചു.