അഴിയൂർ: യു.ഡി.എഫ് വടകര പാർലിമെന്റ് മണ്ഡലം സ്ഥാനാർഥി ഷാഫി പറമ്പിലിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം മണ്ഡലം ദുബൈ കെ.എം.സി.സി യുടെ ആഭിമുഖ്യത്തിൽ വോട്ട് ഇശൽ സഞ്ചാരം ചുങ്കത്ത് വെച്ച് കെ.കെ.രമ എം.എൽ.എ. ഉൽഘാടനം ചെയ്തു.
വടകരയുടെ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ച് കോതി ബസാറിൽ സമാപിക്കും.
ചടങ്ങിൽ ഒ.കെ.ഇബ്രാഹിം അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ
ഉമ്മർ ,ഒ.കെ.കുഞ്ഞബ്ദുള്ള, യു.എ.റഹീം, ഇസ്മായിൽ പി.പി, കെ.ടി.സിദ്ധീഖ്, ഇസ്മായിൽ അജ്മാൻ , ടി.എൻ റഫീക്ക്, പോണ്ടിച്ചേരി സ്റ്റേറ്റ് വൈസ് പ്രസിഡണ്ട് മുഹമ്മദലി, നവാസ് നെല്ലോളി, ഫൈസൽ അത്തലൻ , പി.കെ. ജമാൽ, റിയാസ് കെ.വി, അഡ്വ. അഫ്നാസ്, മൂസ മുഹസിൻ, കെ.പി. മുനീർ, മഹമൂദ് ഫനാർ, കാദർ ഏറാമല, ജലാൽ ടി.കെ. സവാദ് ടി.സി.എച്ച്, സാജിദ് നെല്ലോളി, ഷാനീസ് മുസ എന്നിവർ സംസാരിച്ചു.