നാദാപുരം: വളയം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന വിഷന്‍ വളയം പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്തിലെ എട്ട് മുതല്‍ 20 വയസു വരെയുള്ളവര്‍ക്കായി വോളിബോള്‍ പരിശീലന ക്യാമ്പ് ആരംഭിച്ചു.
വളയം ഗവ: ഹയര്‍ സെക്കന്ററി സ്കൂള്‍ ഗ്രൗണ്ടില്‍ കാലത്ത് ആറ് മുതലാണ് തുടര്‍ച്ചയായ പരിശീലനം നടക്കുന്നത്. വരും ദിവസങ്ങളില്‍ മുന്‍ ദേശീയ വോളിബോള്‍ താരം കിഷോര്‍ കുമാര്‍ ഉള്‍പ്പടെയുള്ള പ്രമുഖ വോളിബോള്‍ പരിശീലകരുടെ സാന്നിധ്യം ക്യാമ്പിന് ഉണര്‍വേകും. കഴിഞ്ഞ രണ്ടുവര്‍ഷമായി വോളിബോള്‍, ഫുട്ബോള്‍ പരിശീലന ക്യാമ്പുകള്‍ വിഷന്‍ വളയം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.
ഈ വര്‍ഷത്തെ പരിശീലന ക്യാമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി.പ്രദീഷ് ഉദ്ഘാടനം ചെയ്തു. പി പി സജിലേഷ് അധ്യക്ഷനായി
പി സി ഷാജി, നംഷീദ് ചെറുമോത്ത്, കൈലാസന് വി എന്നിവര്‍ സംസാരിച്ചു. പി പി ഷൈജു, അന്‍സാര്‍ ടി പി എന്നിവരാണ്
ക്യാമ്പിന് നേതൃത്വം നല്‍കുന്നത്.