തിരുവള്ളൂര്‍: കുടുംബഭദ്രത ഉറപ്പാക്കാന്‍ ഇന്ത്യന്‍ ഗ്രാമീണ സ്ത്രീകളുടെ സാമ്പത്തികാവസ്ഥ ഇനിയും
മെച്ചപ്പെടേണ്ടതുണ്ടെന്നും അതറിഞ്ഞു കൊണ്ടു തന്നെയാണ് നിര്‍ധന വനിതകള്‍ക്ക് വര്‍ഷത്തില്‍ ഒരു ലക്ഷം രൂപ ലഭ്യമാക്കുമെന്ന് കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ പ്രഖ്യാപിച്ചതെന്നും കെപിസിസി മുന്‍ പ്രസിഡന്റ് വി.എം.സുധീരന് പറഞ്ഞു. ലോക രാജ്യങ്ങള്‍ സാമ്പത്തിക മാന്ദ്യത്തില്‍ പെട്ട് നട്ടം തിരിഞ്ഞ കാലത്ത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ സംരക്ഷിച്ച തൊഴിലുറപ്പ് പദ്ധതി സംഘ പരിവാര്‍ ഭരണത്തില്‍ അട്ടിമറിക്കപ്പെടുകയാണ്. വേതന പരിഷ്കരണവും സമയ ക്രമീകരണവുമുള്പ്പെടെ നടപ്പാക്കി മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തുടരണമെങ്കില്‍ ഇന്ത്യ സംഖ്യം അധികാരത്തില്‍ വരേണ്ടത് ആവശ്യമാണെന്നും സുധീരന് കൂട്ടിച്ചേര്‍ത്തു.
കണ്ണമ്പത്തുകരയില്‍ സംഘടിപ്പിച്ച യുഡിഎഫ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വി.പി. കുമാരന് അധ്യക്ഷത വഹിച്ചു. ഷക്കീല ഈങ്ങോളി മുഖ്യപ്രഭാഷണം നടത്തി. കെ.ടി.അബ്ദുറഹ്മാന്, പ്രമോദ് കക്കട്ടില്‍, ഗൗജ വിജയകുമാര്‍, പി.സി ഷീബ, സി.കെ സൂപ്പി, എടവത്ത് കണ്ടി കുഞ്ഞിരാമന്, സി.പി.വിശ്വനാഥന്, പി.കെ.രാജീവന്, പി.കെ.രാജേഷ് എന്നിവര്‍ പ്രസംഗിച്ചു.