സമൃദ്ധിയുടെ പൊന്‍കണിയുമായി വീണ്ടുമൊരു വിഷു. ലോകമെങ്ങുമുള്ള മലയാളികള്‍ വിഷു ആഘോഷിക്കുകയാണ്. മേടം ഒന്നിന് രാവിലെ കണികണ്ടുണര്‍ന്നാണ് വിഷു ആഘോഷം. ഇതിനായി തലേന്നേ വീടുകളില്‍ തകൃതിയായ ഒരുക്കമായിരുന്നു. കുട്ടികളെ ഉറക്കത്തില്‍ നിന്ന് വിളിച്ചുണര്‍ത്തി പിറകില്‍ നിന്നും കണ്ണുപൊത്തി കൊണ്ടുപോയാണ് കണികാണിക്കുന്നത്. വെള്ളിപ്പണം, ചക്ക, മാങ്ങ, വെള്ളരി, പഴം, കൊന്നപ്പൂ കോടിമുണ്ട് മുതലായവയും കത്തിച്ച ചന്ദനത്തിരിയും വെള്ളം നിറച്ച ഓട്ടുകിണ്ടിയുമൊക്കെയുള്ള കണികണ്ടാല്‍ അടുത്ത ഒരു വര്‍ഷം സമൃദ്ധി നിറയുമെന്നാണ് വിശ്വാസം. കണി കണ്ടതിനുശേഷം ഗൃഹനാഥന് കുടുംബാംഗങ്ങള്‍ക്ക് വിഷുക്കൈനീട്ടം നല്കി. വര്‍ഷം മുഴുവനും സമ്പല്‍ സമൃദ്ധിയും ഐശ്വര്യവും ഉണ്ടാവട്ടേ എന്ന് അനുഗ്രഹിച്ചുകൊണ്ടാണ് കൈനീട്ടം നല്‍കുന്നത്. പ്രായമായവര്‍ പ്രായത്തില്‍ കുറവുള്ളവര്‍ക്കാണ് സാധാരണ കൈനീട്ടം നല്‍കുക.
പുതുവസ്ത്രമണിഞ്ഞ് ഉച്ചക്ക് വിഭവസമൃദ്ധമായ സദ്യ നുകരുന്നു. ഇതിനൊപ്പം പടക്കം പൊട്ടിച്ചും ആഘോഷം കെങ്കേമമാക്കുകയാണ്.