വടകര: 28ന് കോഴിക്കോട് നടക്കുന്ന എം.പി.വീരേന്ദ്ര കുമാര്‍ അനുസ്മരണം വിജയിപ്പിക്കാന്‍ ആര്‍ജെഡി വടകര മുനിസിപ്പല്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. പ്രസിഡന്റ്.സി.കുമാരന്റെ അധ്യക്ഷതയില്‍ മണ്ഡലം സെക്രട്ടറി പ്രസാദ് വിലങ്ങില്‍ യോഗം ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ സെക്രട്ടറി ലാലു പുതുപ്പണം, മഹിളാ ജനത മണ്ഡലം സെക്രട്ടറി എം. സതി, യുവജനതാദള്‍ മണ്ഡലം സെക്രട്ടറി വിപിന്‍ലാല്‍, മുനിസിപ്പല്‍ ഭാരവാഹി വി.പി.ബിജു, മുനിസിപ്പല്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രാജിതാ പതേരി,
അസീസ് ഹാജി, വി.പി.ബേബി തുടങ്ങിയവര്‍ സംസാരിച്ചു. മുനിസിപ്പല്‍ സെക്രട്ടറി രഞ്ജിത്ത് കാരാട്ട് സ്വാഗതം പറഞ്ഞു.