വടകര: വില്യപ്പള്ളി റോട്ടറി ക്ലബ്ബിന്റെ 2024-25 വര്‍ഷത്തേക്കുള്ള ഭാരവാഹികളായി റസാഖ് കല്ലേരി (പ്രസിഡന്റ്), കെ.കെ.ജോഷിദ് (സെക്രട്ടറി), ശ്രീജേഷ് ( ട്രഷറര്‍) എന്നിവര്‍ സ്ഥാനമേറ്റു. വില്ല്യാപ്പള്ളി യതീം ഖാന ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ സേതു ശിവശങ്കര്‍ മുഖ്യാതിഥിയായി.
പി.ആനന്ദ് കുമാര്‍ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ഗവര്‍ണര്‍ രവീന്ദ്രന് ചള്ളയില്‍, ടി.പ്രമോദ് സുരേന്ദ്രന്, കെ.കെ.ജോഷിദ് , ഡോ മോഹനന്, ഡോ എ.കെ.രാജന്, പി.പി.രാജന്, റസാഖ് കല്ലേരി എന്നിവര്‍ പ്രസംഗിച്ചു.