വാണിമേൽ: വിലങ്ങാട് മലയങ്ങാട് കൃഷിയിടത്തിൽ കാട്ടാനയിറങ്ങി.
ഇന്ന് രാവിലെ 7 മണിയോടെയാണ് ഒറ്റകൊമ്പനെ കൃഷിയിടത്തിൽ നാട്ടുകാർ കണ്ടെത്തിയത്. ചക്കരക്കുണ്ട് ഭാഗത്ത് മുല്ലേരി ക്കണ്ടി നഫീസ, പരപ്പു പാറയിൽ ചെക്കായി, ഒ.പി അമ്മദ് ഹാജി, രാജൻ, എന്നിവരുടെ കൃഷിയാണ് ആനക്കൂട്ടം നശിപ്പിച്ചത്. നേരത്തെയും ഈ ഭാഗങ്ങളിൽ ആനകൾ കൃഷി നശിപ്പിചിരുന്നു. സംഭവമറിഞ്ഞ് വനപാലകർ
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/01/unani-e.jpeg?resize=500%2C500&ssl=1)
സ്ഥലത്തെത്തിയിട്ടുണ്ട്. പ്രദേശത്ത് ആനയിറങ്ങുന്നതിനെതിരെ ഫെൻസിംഗ്സ്ഥാ പിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപെട്ടു വരികയാണ്. വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിന്ന് കൃഷിയിടങ്ങൾ സംരക്ഷിക്കണമെന്നാവശ്യപെട്ട് പ്രദേശവാസികൾ ആക്ഷൻ കമ്മിറ്റി രൂപീകരിചു അധികൃതരുമായി ചർച്ച നടത്തിയിരുന്നു.