പുറമേരി: സംസ്ഥാന വനിത കമ്മീഷനും പുറമേരി ഗ്രാമ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച ജാഗ്രത സമിതി പരിശീലനം വനിത കമ്മീഷൻ അധ്യക്ഷ അഡ്വ.പി സതീദേവി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി കെ ജ്യോതി ലക്ഷ്മി
അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സി എം വിജയൻ സ്വാഗതം പറഞ്ഞു. കില
ഫാക്കൾട്ടി അംഗം അനിത എൻ വി ക്ലാസ്സ് എടുത്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മാരായ വിജിഷ കെ എം, ഗീത എം എം, രവി കൂടത്താം കണ്ടി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. അസിസ്റ്റന്റ് സെക്രട്ടറി മീന സി കെ നന്ദി പറഞ്ഞു.