വടകര : ശ്രീനാരായണ ഹയർസെക്കൻ്ററി സ്കൂൾ 6 വയസ് മുതൽ 16 വയസു വരെയുള്ള കുട്ടികൾക്കായി സംഘടിപ്പിക്കുന്ന അവധി കാല ചിത്രകലാ ക്യാമ്പ് ‘വിബ്ജിയോർ’ 2024 ഏപ്രിൽ 18, 19 തിയ്യതികളിൽ നടക്കും. ആർട്ടിസ്റ്റ് മദനൻ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ഹരിദാസ്
പുറമേരി, ശ്രീജിത്ത് വിലാതപുരം, കലേഷ് കെ ദാസ് എന്നിവർ ക്ലാസ് നയിക്കും. മറ്റ് വിദ്യാലയങ്ങളിലെ കുട്ടികൾക്കും ക്യാമ്പിൽ പങ്കെടുക്കാം. വിശദവിവരങ്ങൾക്കും,റജിസ്ട്രേഷനും 0496-2528385,
994 7632 658 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടണം.