വേളം: തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി 24 – 25 സാമ്പത്തിക വർഷം വേളം പഞ്ചായത്തിലെ 52 തോടുകളുടെ പാർശ്വങ്ങളിൽ കയർ ഭൂവസ്ത്രം വിരിച്ച് ജില്ലയിൽ ഒന്നാം സ്ഥാനം നേടി. 33000 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിലാണ് കയർ ഭൂവസ്ത്രം വിരിച്ചത്. തോടുകളിൽ വെള്ളം കെട്ടി നിൽക്കുന്നത് ഒഴിവാക്കി നെൽക്കർഷകർക്ക് സുഗമമായി കൃഷിയിറക്കാൻ ഇതു വഴി കഴിയും. തോടുകളിലൂടെയുള്ള ജലത്തിന്റെ ഒഴുക്ക്
സുഗമമാക്കാനും കയർ ഭൂവസ്ത്രം വിരിച്ചതു കൊണ്ട് കഴിയും. 2016 – 17 സാമ്പത്തിക വർഷം മുതൽ വേളം പഞ്ചായത്തിൽ ഇത്തരത്തിലുള്ള പദ്ധതികൾ ഏറ്റെടുത്ത്നടത്തി വരുന്നുണ്ട്. ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പ്രസിഡണ്ട് കെ.പി. ചന്ദ്രി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നയിമ കുളമുളളതിലിന് അവാർഡ് നൽകി. NREGS എൻ ആർ. ഇ.ജി.
എസ് എ.ഇ. ഷംസീറ പി., അസി.സെക്രട്ടറി സിബി പി.പി. ഓവർസിയർമാരായ എൻ. സജീർ, നിധിൻ കെ.കെ. ജീവനക്കാരായ ജിൽസി, ലീന കായാട്ട്, കെ.വി.സഹീർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.