അരൂര്‍: ജലജീവന്‍ പദ്ധതിക്ക് പൈപ്പിടാന്‍ കീറിയ ചാലുകള്‍ സുരക്ഷിതമായി മൂടാത്തത് വാഹനങ്ങള്‍ക്ക് ഭീഷണിയായി. കുളങ്ങരത്ത്-അരൂര്‍ റോഡില്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ ലോറികള്‍ ചാലില്‍ അകപ്പെട്ടു. നിറയെ ലോഡുമായി പോകുന്ന ലോറികളാണ് ചാലില്‍ താണുപോകുന്നത്. അരൂരില്‍ റോഡിന്റെ രണ്ട് ഭാഗത്തും ചാല് കീറിയാണ് പൈപ്പ് സ്ഥാപിച്ചത്. ചാല് മണ്ണിട്ട് മൂടിയെങ്കിലും മഴ പെയ്തതോടെ ഇളകിയ മണ്ണില്‍ വാഹനങ്ങള്‍ അകപ്പെടുകയാണ്. മറ്റ് വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കുമ്പോഴാണ് ചാലില്‍ അകപ്പെടുന്നത്.