പുറമേരി: എടച്ചേരി സര്‍വീസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടെ കതിര് ജൈവപച്ചക്കറി ഗ്രൂപ്പ് തുരുത്തിയില്‍ ആരംഭിക്കുന്ന പച്ചക്കറി കൃഷിയുടെ നടീല്‍ ഉത്സവം ജില്ലാപഞ്ചായത്ത് മെമ്പര്‍ സുരേഷ് കൂടത്താംകണ്ടി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എം.എം.അശോകന്, സെക്രട്ടറി നിധീഷ് ഒ.പി, രാജന് കൊയിലോത്ത്, ഡയരക്ടര്‍മാരായ കെ.പി.ശശി, യുകെ. ബാലന്, ടി.പി.പുരുഷു, ഇ.ടി.രാജന്, പ്രജീഷ് പുന്നോളി എന്നിവര്‍ സംസാരിച്ചു.