വട്ടോളി: ശിവഭഗവതി ക്ഷേത്ര പുനഃപ്രതിഷ്ഠാവാര്ഷികദിനത്തോടുനുബന്ധിച്ചു നടന്ന ഘോഷയാത്ര ഭക്തിസാന്ദ്രമായി. പാതിരിപ്പറ്റ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നിന്ന് താലം, മുത്തുകുടകള്‍, ഗോപികാ നൃത്തം, ശിങ്കാരിമേളം, നിശ്ചല ദൃശ്യം എന്നിവയുടെ അകമ്പടിയോടെയുള്ള ഘോഷയാത്ര രാത്രി വൈകി വട്ടോളി ക്ഷേത്രത്തില്‍ എത്തി. നൂറ് കണക്കിന് പേര് ഘോഷയാത്രയില്‍ അണിനിരന്നു. തുടര്‍ന്ന് കരിമരുന്ന് പ്രയോഗവും മ്യുസിക്ക് നൈറ്റും അരങ്ങേറി. സത്യജിത്ത്, ശശീവന്‍, കെ.പി.ബാബു,
പി.പി.ബാബു, മനോജ് കുമാര്‍, ലികേഷ് മുതലായവര്‍ നേതൃത്വം നല്കി.