വട്ടോളി: ശിവ ഭഗവതി ക്ഷേത്രത്തിലെ പുന:പ്രതിഷ്ഠ വാര്‍ഷികം വ്യാഴാഴ്ച നടക്കും. വൈകീട്ട് പാതിരിപ്പറ്റ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നിന്നുള്ള ഘോഷയാത്ര രാത്രി 9 മണിക്ക് വട്ടോളി ക്ഷേത്രത്തില്‍ എത്തും. താലം, മുത്തുകുടകള്‍, ഗോപികാനൃത്തം, ശിങ്കാരിമേള എന്നിവയോടെയാണ് ഘോഷയാത്ര നടക്കുക. തുടര്‍ന്ന് കരിമരുന്ന് പ്രയോഗവും മ്യുസിക്ക് നൈറ്റും അരങ്ങേറും.
വെള്ളിയാഴ്ച ഇളനീര്‍വരവ്, അഭിഷേകം, തായമ്പക, ശിവരാത്രി പൂജ എന്നിവ നടക്കും. രാത്രി രണ്ട് മണിക്ക് ഉത്സവ് 24 എന്ന മെഗാഷോയോട് കൂടി അഞ്ചു ദിവസത്തെ ആഘോഷങ്ങള്‍ സമാപിക്കും.