ഓര്‍ക്കാട്ടേരി: ലോക ചക്കദിനത്തില്‍ കുന്നുമ്മക്കര അര്‍ച്ചന പരിസ്ഥിതി സംരക്ഷണസമിതി ചക്കദിന കൂട്ടായ്മയും ചക്ക ഉത്പന്നങ്ങളുടെ വിതരണവും നടത്തി. പ്രദേശത്തെ വനിതകള്‍ തയ്യാറാക്കിയ വിവിധ വിഭവങ്ങള്‍ പങ്കുവെച്ചു. ചടങ്ങ് ഏറാമല പഞ്ചായത്ത് കൃഷി ഓഫീസര്‍ പി. സൗമ്യ ഉദ്ഘാടനം ചെയ്തു. ചളളയില്‍ രവീന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. മൊട്ടേമ്മല്‍ ഇല്ല്യാസ്, പി.കെ.പ്രകാശന്, കണ്ണമ്പ്രത്ത് പത്മനാഭന്, കെ.വി.രജീഷ്, എ.പി.രാജേന്ദ്രന്, ബാബുരാജന് ചാക്ക്യേരി എന്നിവര്‍ സംസാരിച്ചു. പ്രദേശത്ത് ചക്ക ഫെസ്റ്റ് നടത്താനും ചക്കയുടെ മൂല്യവര്‍ധിത ഉല്പന്നം നിര്‍മിക്കാനും കൂട്ടായ്മ തീരുമാനിച്ചു .