പാലക്കാട്: തിരുവനന്തപുരം-ആലപ്പുഴ-കാസര്‍കോട് റൂട്ടിലോടുന്ന വന്ദേഭാരത് എക്സ്പ്രസ് മംഗലാപുരം വരെ നീട്ടി റെയിൽവേ ബോർഡ് ഉത്തരവിറക്കി. വൈകിട്ട് 4.05 ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന വന്ദേഭാരത് രാത്രി 12.40ന് മംഗലാപുരത്ത് എത്തും. രാവിലെ 6.15ന് മംഗലാപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിന്‍ വൈകിട്ട് 3.05ന് തിരുവനന്തപുരത്തെത്തും. 20632/20631 നമ്പര്‍ വന്ദേഭാരത് ട്രെയിനാണ് മംഗലാപുരം വരെ നീട്ടിയത്. എന്നുമുതലാണ് സർവീസ് ആരംഭിക്കുക എന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല.