വള്ളിക്കാട്: കുടികിടപ്പ് സമരത്തില്‍ രക്തസാക്ഷിത്വം വരിച്ച വള്ളിക്കാട് വാസുവിന്റെ 53-ാമത് രക്തസാക്ഷി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ഓവര്‍ബ്രിഡ്ജ് പരിസരത്തു നിന്ന് ആരംഭിച്ച പ്രകടനത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. തുടര്‍ന്ന് വള്ളിക്കാട് നടന്ന പൊതുസമ്മേളനം സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ടി.വി.രാജേഷ് ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്മാന് ഡോ:അബ്ദുള്‍ അസീസ് കോറോത്ത് അധ്യക്ഷത വഹിച്ചു. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.കെ.ദിനേശന്, ഏരിയ സെക്രട്ടറി ടി.പി.ബിനീഷ്, കെ.പി.ഗിരിജ, ടി.എം.രാജന്, എ.പി.വിജയന്, മധു കുറു പ്പത്ത് എന്നിവര്‍ സംസാരിച്ചു. ലോക്കല്‍
സെക്രട്ടറി എന്‍.നിധിന് സ്വാഗതം പറഞ്ഞു.