വളയം: വളയം എംഎല്‍പി സ്കൂള്‍ റിട്ട.പ്രധാന അധ്യാപിക കിഴക്കേ പറമ്പത്ത് പത്മിനി അമ്മ (86) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് മരണം. സംസ്കാരം ശനിയാഴ്ച കാലത്ത് വീട്ടുവളപ്പില്‍.
ഭര്‍ത്താവ്: പരേതനായ ബാലകൃഷ്ണ കുറുപ്പ് -ഗുരുസ്വാമി (റിട്ട.അധ്യാപകന് താനക്കോട്ടൂര്‍ യുപി സ്കൂള്‍). മക്കള്‍: കൃഷ്ണകുമാരി (വളയം എംഎല്‍പി സ്കൂള്‍ റിട്ട. പ്രധാന അധ്യാപിക), കൃഷ്ണവേണി (പൂനെ), കൃഷ്ണലേഖ (മുന്‍ അധ്യാപിക എംഇടി പബ്ലിക്ക് സ്കൂള്‍), കൃഷ്ണപ്രിയ, കൃഷ്ണ പ്രഭ (മുംബൈ), കൃഷ്ണജ (അമേരിക്ക). മരുമക്കള്‍: രാജന് അടിയോടി, പവിത്ര കുമാര്‍ മേനോന്, പങ്കജാക്ഷ കുറുപ്പ്, ദിനേഷ് നമ്പ്യാര്‍, പരേതനായ സായിനാഥ്. സഹോദരങ്ങള്‍: കരുണാകരന് നമ്പ്യാര്‍, കല്യാണി കുട്ടിഅമ്മ, രമണിയമ്മ, പാറു കുട്ടിയമ്മ (എല്ലാവരും മട്ടന്നൂര്‍).