വടകര: വൈക്കിലശ്ശേരി യു പി സ്കൂൾ ഒരു വർഷം നീണ്ടു നിന്ന നൂറാം വാർഷിക ആഘോഷങ്ങളുടെ സമാപനം 26 ന് നടക്കും. അന്ന് വൈകീട്ട് മൂന്ന് മണിക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് സമാപന ഉദ്ഘാടനം നിർവഹിക്കുമെന്ന് സ്കൂൾ അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രമേശ് കാവിൽ മുഖ്യ പ്രഭാഷണം
നടത്തും. സമാപനത്തിന്റെ മുന്നോടിയായി ഞായർ വൈകീട്ട് 6 മണിക്ക് അംഗൻവാടി ഡാലിയൻസ് പ്രീ സ്കൂൾ ഫെസ്റ്റ് നടക്കും. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറും. വാർത്താ സമ്മേളനത്തിൽ സ്കൂൾ മാനേജർ സി ഗോപാലകൃഷ്ണൻ, പ്രധാന അദ്ധ്യാപിക കെ വി മിനി, രാജേഷ് ചോറോട്, വി എം നിജേഷ്, കെ എം അഷ്കർ എന്നിവർ പങ്കെടുത്തു.