വടകര: കേരള പ്ലാസ്റ്റിക് മാനുഫാക്ചർസ് അസോസിയേഷൻ 2023 പരിസ്ഥിതി പ്രവർത്തകനുള്ള സംസ്ഥാന അവാർഡ് നേടിയ മണലിൽ മോഹനന് വടകര സൗഹൃദ കൂട്ടായ്മയുടെ സ്നേഹാദരം. മുൻസിപ്പൽ ചെയർപേഴ്സൺ കെ പി ബിന്ദു ഉദ്ഘാടനം ചെയ്ത് ഉപഹാര സമർപ്പണം നടത്തി. മുൻസിപ്പൽ പാർക്കിൽ നടന്ന പരിപാടിയിൽ വത്സലൻ കുനിയിൽ അധ്യക്ഷത വഹിച്ചു. മുൻമന്ത്രി സി കെ നാണു മുഖ്യാതിഥിയായി. പി സജീവ് കുമാർ, പാലേരി രമേശൻ , വി ടി മുരളി, പി ഹരീന്ദ്രനാഥ്, മുൻസിപ്പൽ സെക്രട്ടറി എൻ കെ
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/01/harithamritham.jpeg?resize=571%2C600&ssl=1)
ഹരീഷ്, പി ബാലൻ, പി പി രാജൻ, ടിവി എ ജലീൽ, പ്രൊഫസർ കെ കെ മഹമൂദ് ,ഡോക്ടർ വി പി ഗിരീഷ് ബാബു, സി പി ചന്ദ്രൻ, ബാലഗോപാലൻ വി പി, പ്രേംകുമാർ വടകര, നാരായണ നഗരം കുട്ടികൃഷ്ണൻ ,ടി ടി വത്സലൻ, കെ ബാലൻ എ രാജൻ, എം സനൽ, ദിനേശ് വടകര, അനിൽകുമാർ എം കെ, അബ്ദുറഹിമാൻ, കെ ബാലകൃഷ്ണൻ, പ്രസാദ് കൈതക്കൽ, കെ സി പവിത്രൻ, ചന്ദ്രശേഖരൻ, ഡോക്ടർ സൂപ്പി, രാജൻ എന്നിവർ സംസാരിച്ചു.