വടകര: നിര്‍ണായകമായ പാര്‍ലമെന്റ് തെരഞ്ഞടുപ്പില്‍ വടകരയിലെ വോട്ടര്‍മാര്‍ ഇത്തവണയും ഐക്യജനാധിപത്യ മുന്നണിക്കൊപ്പം നിന്ന് ശാഫി പറമ്പിലിന്റെ വിജയം ഉറപ്പാക്കുമെന്ന് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. അഴിയൂരില്‍ ഷാഫി പറമ്പിലിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം യുഡിഎഫ്-ആര്‍എംപിഐ സംഘടിപ്പിച്ച തെരഞ്ഞടുപ്പ് പ്രചരണ പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ വീണ്ടെടുക്കുന്നതിനുള്ള തെരെഞ്ഞെടുപ്പാണിത്. രാജ്യത്തിന്റെ ജനാധിപത്യവും മതേതരത്വവും നിലനിര്‍ത്തുക എന്നതാണ് ഓരോ ഇന്ത്യക്കരന്റെയും ആഗ്രഹം. എന്നാല്‍ മതത്തിന്റെയും വിശ്വാസത്തിന്റെയും അടിസ്ഥാനത്തില്‍ ജനങ്ങളെ വേര്‍തിരിക്കുന്ന
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/04/vadakara-grand-carnival-ss.jpg?resize=700%2C263&ssl=1)
സമീപനമാണ് മോദി സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. യഥാര്‍ഥ പ്രശ്നങ്ങളില്‍ നിന്നു ജന ശ്രദ്ധ തിരിച്ചു വിടാന്‍ രാമക്ഷേത്ര പ്രതിഷ്ഠാ കര്‍മങ്ങള്‍ പോലും രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ദുരുപയോഗം ചെയ്തു. ഇതില്‍ നിന്നും ഒരു മാറ്റം ജനം ആഗ്രഹിക്കുകയാണ്. മാറ്റത്തിനുള്ള അവസരമയി ഈ തെരെഞ്ഞെടുപ്പില്‍ സമ്മദിതാന അവകാശം ഉപയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോട്ടയില്‍ രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു. എം.എ റസാക്ക്, ടി.ടി.ഇസ്മായില്‍, അഹമ്മദ് പുന്നക്കല്‍, എസ്.പി.കുഞ്ഞമ്മദ്, എം.സി വടകര, കെ.എസ് ഹരിഹരന്, പി.പി.ജാഫര്‍, യു.എ.റഹീം, ആയിഷ ഉമ്മര്‍, എന്‍.പി.അബ്ദുള്ള ഹാജി, പി.ബാബുരാജ്, കാസിം നെല്ലോളി, പി.പി.ഇസ്മായില്‍, ചന്ദ്രന് കുളങ്ങര, വി.വി.പ്രകാശന്, ശ്യാമള ടി.പി. എന്നിവര്‍ സംസാരിച്ചു.