വടകര: 2024-25 വര്‍ഷത്തെ വടകര ടൗണ്‍ റോട്ടറി പ്രസിഡന്റായി അശ്വിന് പ്രകാശും സെക്രട്ടറിയായി എം.കെ.ബിജിത്തും സ്ഥാനമേറ്റു. ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഹരികൃഷ്ണന് നമ്പ്യാര്‍ മുഖ്യാതിഥിയായി. മയക്കുമരുന്നിനെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ റോട്ടറി ഈ വര്‍ഷം പ്രത്യേക പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
റോട്ടറി പ്രസിഡന്റ് സഞ്ജിത്ത് അധ്യക്ഷത വഹിച്ചു. എ.പ്രശാന്ത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. റോട്ടറി മുന്‍ ഡിസ്ട്രിക് ഗവര്‍ണര്‍ എംപ്രകാശ് പത്താംതരം, പ്ലസ് 2 പരീക്ഷകളില്‍ ഫുള്‍ എ പ്ലസ് കിട്ടിയ കുട്ടികളെ അനുമോദിച്ചു. 100 കുട്ടികള്‍ക്കുള്ള സ്റ്റഡി മെറ്റീരിയല്‍സിന്റെ വിതരണം സോണ്‍ കോര്‍ഡിനേറ്റര്‍ രാജ്കുമാര് നിര്‍വഹിച്ചു. പി.എം.അതുല്‍ സ്വാഗതവും സെക്രട്ടറി ബിജിത്ത് നന്ദിയും പറഞ്ഞു.