വടകര: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷയില്‍ വടകര ശ്രീനാരായണ ഹയര്‍ സെക്കന്ററിക്ക് മികച്ച വിജയം. പരീക്ഷയെഴുതിയ 103 വിദ്യാര്‍ഥികളും വിജയിച്ചു. തുടര്‍ച്ചയായ 26 വര്‍ഷവും ഈ വിദ്യാലയം നൂറുമേനി കൈ വരിക്കുന്നു. 49 കുട്ടികള്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. ജില്ലയിലെ തന്നെ മികച്ച വിജയ ശതമാനമാണ് ഇത്. 9 കുട്ടികള്‍ 9 വിഷയങ്ങളിലും 9 കുട്ടികള്‍ 8 വിഷയങ്ങളിലും എ പ്ലസ് നേടി. ചിട്ടയായ പരിശീലനത്തിലൂടെയും രക്ഷിതാക്കളുടെയും പിടിഎയുടെയും അകമഴിഞ്ഞ സഹകരണത്തിലൂടെയുമാണ് ഈ വിജയം കൈവരിച്ചതെന്ന് ഹെഡ്മിസ്ട്രസ് വി.ദീപ പറഞ്ഞു. വിദ്യാര്‍ഥികളെയും അതിനു വേണ്ടി അവരെ പ്രാപ്തരാക്കിയ അധ്യാപകരെയും സ്കൂള്‍ മാനേജ്മെന്റ് അനുമോദിച്ചു. മാനേജര്‍ കെ.കെ.ജനാര്ദനന്, ഡെപ്യൂട്ടി മാനേജര്‍ പി.എം.മണിബാബു, സെക്രട്ടറി സുഗുണേഷ് കുറ്റിയില്‍, എച്ച്എം വി.ദീപ, ടി.സുമതി, റിഫാന്‍ ഹാരിസ് എന്നിവര്‍ സംസാരിച്ചു.