വടകര: നഗരസഭ ഹരിത കേരള മിഷൻ സഹകരണത്തോടെ നടപ്പിലാക്കുന്ന ‘നെറ്റ് സീറോ വിദ്യാലയം’ പ്രവർത്തനത്തിനായി തിരഞ്ഞെടുത്ത എസ് പി എച്ച് വിലാസം ജെബി സ്കൂളിൽ വച്ച്പരിസ്ഥിതി ദിനമായ ജൂൺ 5 ന് നടത്തിയ ചങ്ങാതിക്കൊരു മരം പദ്ധതിയുടെ ഉദ്ഘാടനം വടകര നഗരസഭാ ചെയർപേഴ്സൺ കെ പി ബിന്ദു നിർവഹിച്ചു. വൈസ് ചെയർമാൻ പി കെ സതീശൻ അധ്യക്ഷത വഹിച്ച പരിപാടിക്ക് വാർഡ് കൗൺസിലർ എൻ.കെ പ്രഭാകരൻ സ്വാഗതം പറഞ്ഞു. ഹരിത കേരള മിഷൻ ജില്ലാ കോഡിനേറ്റർ പി ടി പ്രസാദ് പരിസ്ഥിതിദിന സന്ദേശം നൽകി. നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ ആശംസകൾ
അർപ്പിച്ചു.അധ്യാപകർ, ഹരിത കേരള മിഷൻ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
കുട്ടികളിലൂടെ പച്ചത്തുരുത്ത് വ്യാപനം നടത്തുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. വിദ്യാർഥികൾ പരസ്പരം കൈമാറുന്ന വൃക്ഷത്തൈകൾ സ്വന്തം വീട്ടുവളപ്പിലോ പൊതു ഇടങ്ങളിലോ വിദ്യാർഥികൾ തന്നെ നട്ട് പരിപാലിക്കുകയും ചെയ്യണം. സാധ്യമാകുന്ന സ്ഥലങ്ങളിൽ കൂടുതൽ വൃക്ഷത്തൈകൾ കൂടി നട്ട് പച്ചതുരുത്തിന്റെ തണൽ ഒരുക്കുന്ന കൂട്ടുകാർക്ക് അംഗീകാരവും നൽകും. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി ആഗോളതാപനം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പരമാവധി ഇടങ്ങളിൽ ഭാവിയിലേക്ക് ഒരു തണൽത്തുരുത്ത് ഒരുക്കുക എന്ന ലക്ഷ്യം കൂടി ഇതിന്റെ ഭാഗമായി ഉണ്ട്.