വടകര: ഓണക്കാല പൂക്കളം ഒരുക്കാനുള്ള നഗരസഭയുടെ ചെണ്ടുമല്ലി കൃഷിക്ക് തുടക്കമായി. കാര്‍ഷിക കര്‍മ സേനയുടെ നേതൃത്വത്തില്‍ വിവിധ വാര്‍ഡുകളിലായി പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ ഉദ്ഘാടനം പുതിയാപ്പില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.പി.ബിന്ദു നിര്‍വ്വഹിച്ചു. വൈസ് ചെയര്മാന് പി.കെ.സതീശന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ പി.സജീവ് കുമാര്‍, എ.പി.പ്രജിത, സിന്ധു പ്രേമന് എഫ്.ഒ.അബ്ദുറഹ്മാന് എന്നിവര്‍ പ്രസംഗിച്ചു. കൃഷി അസി.ഡയരക്ടര്‍ സജീഷ് കുമാര്‍ പദ്ധതി വിശദീകരിച്ചു. കൗണ്‍സിലര്‍മാര്‍, കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍, പ്രദേശവാസികള്‍
തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു. പുതിയാപ്പിലെ 80 സെന്റോളം ഭൂമിയിലാണ് കൃഷി ആരംഭിക്കുന്നത്. നഗരസഭയിലെ മുഴുവന്‍ വാര്‍ഡുകളിലെയും സാധ്യമായ സ്ഥലങ്ങളില്‍ ചെണ്ടുമല്ലി കൃഷി വ്യാപകമാക്കുമെന്ന് ചെയര്‍പേഴ്സണ്‍ കെ.പി.ബിന്ദു പറഞ്ഞു .