വടകര: എല്ലാ മേഖലകളിലും ഒന്നാമതെത്തുക എന്ന ലക്ഷ്യവുമായി സമസ്ത മേഖലകള്‍ക്കും ഫണ്ട് അനുവദിച്ച് വടകര നഗരസഭ. വൈസ് ചെയര്മാന് പി സജീവ് കുമാര്‍ അവതരിപ്പിച്ച ബജറ്റില്‍ 10,60,36,931 രൂപ മിച്ചം പ്രതീക്ഷിക്കുന്നു. 117,09,26,466 രൂപ വരവും 106,48,89,535 രൂപ ചെലവും കണക്കാക്കുന്നതാണ് പുതു വര്‍ഷത്തെ ബജറ്റ്. ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി മേഖലകള്‍ക്ക് കൂടി പ്രാധാന്യം നല്‍കുക എന്ന ലക്ഷ്യത്തോടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി 98.7 ലക്ഷം രൂപ ബജറ്റില്‍ വകയിരുത്തി. സ്പോര്‍ട്സ് മേഖലയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് 10
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2023/11/clear-vision-0.jpeg?resize=601%2C555&ssl=1)
ലക്ഷവും എല്ലാ വാര്‍ഡുകളിലും കളി സ്ഥലത്തിനായി ഒമ്പതു ലക്ഷവും നീക്കിവെച്ചു. ഭിന്ന ശേഷി സ്കോളര്‍ഷിപ്പ്, ഉപകരണ വിതരണം എന്നിവക്ക് 62.25 ലക്ഷം നീക്കിവെച്ചു. ക്രാഡില്‍ അംഗണവാടിക്ക് നാലു ലക്ഷവും അനുപൂരക പോഷകാഹാരത്തിന് 61 ലക്ഷവും വകയിരുത്തി. അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി എല്ലാ വീടുകളിലും കുടിവെള്ളം ഉറപ്പ്
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/01/unani-e.jpeg?resize=500%2C500&ssl=1)
വരുത്താന്‍ മൂന്നു കോടിയും മത്സ്യ തൊഴിലാളികള്‍ക്ക് വല, ഐസ് ബോക്സ്, സ്കൂട്ടര്‍ എന്നിവക്ക് 21.60 ലക്ഷവും വകയിരുത്തി. ഭവന നിര്‍മാണത്തിന് ഒരു കോടി 42 ലക്ഷം നീക്കിവെച്ചു. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയില്‍ കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ച് പദ്ധതി കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകാന്‍ 5.5 കോടിയും ശിങ്കാരമേളം പോലുള്ള ട്രൂപ്പ് സ്വന്തമായി രൂപീകരിക്കുന്നതിന് 8.75 ലക്ഷവും വകയിരുത്തി.
മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ കെ.പി.ബിന്ദു ആമുഖ പ്രസംഗം നടത്തി. ബുധനാഴ്ച രാവിലെ 10.30ന് ബജറ്റ് ചര്‍ച്ച നടക്കും.