വടകര: വടകര ലയണ്‍സ് ക്ലബ്ബ് ഈ വര്‍ഷം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്കി വിവിധ പദ്ധതികള്‍ നടപ്പിലാക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മെഡിക്കല്‍ ക്യാമ്പുകള്‍, ജില്ലാ പഞ്ചായത്തുമായി ചേര്‍ന്ന് വൃക്ക രോഗ നിര്‍ണയ ക്യാമ്പ്, കോംട്രസ്റ്റ് കണ്ണാശുപത്രിയുമായി ചേര്‍ന്ന് നേത്ര പരിശോധന ക്യാമ്പ്, ഹൈസ്കൂള്‍ തലത്തില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് മെഡിക്കല്‍ ക്യാമ്പ്, ലഹരി വിരുദ്ധ ക്യാമ്പയിന്, ആയുര്‍വ്വേദ മെഡിക്കല്‍ ക്യാമ്പ്, വിദ്യാലയങ്ങളില്‍ കുടിവെള്ള പ്ലാന്റ്, ബസ് വെയ്റ്റിങ്ങ് ഷെഡ് നിര്‍മാണം, ഷുഗര്‍ വര്‍ധിച്ചതിനാല്‍ കാല് മുറിച്ചുമാറ്റപ്പെട്ട രോഗികള്‍ക്ക് വീല്‍ ചെയര്‍ വിതരണം, വീട് നിര്‍മാണത്തിന് സാമ്പത്തിക സഹായം, വൃക്ക രോഗികള്‍ക്ക് സാമ്പത്തിക സഹായം എന്നിവയാണ് ഈ വര്‍ഷം നടപ്പിലാക്കുന്ന പദ്ധതികള്‍.
പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം വെള്ളിയാഴ്ചവൈകീട്ട് 6.30 ന് ലയണ്‍സ് ഹാളില്‍ നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റ് കെ.പി.രാധാകൃഷ്ണന്, സെക്രട്ടറി പി.പി.സുരേന്ദ്രന്, ട്രഷറര്‍ ഗീത രാഘവന്, കെ.ബാലന്, പി.പി.രാഘവന് എന്നിവര്‍ പങ്കെടുത്തു.