വടകര: ദേശീയപാത നിര്‍മാണത്തിന്റെ ഭാഗമായി മൂരാട് മുതല്‍ അടക്കാതെരു ജംഗ്ഷന് വരെ നിലനില്‍ക്കുന്ന രൂക്ഷമായ ഗതാഗത കുരുക്ക് അവസാനിപ്പിക്കാന്‍ നടപടിയെടുക്കണമെന്ന് യുഡിഎഫ്-ആര്‍എംപിഐ നിയോജക മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഗതാഗത കുരുക്ക് മൂലം വാഹന യാത്രക്കാര്‍ വലഞ്ഞിരിക്കുകയാണ്. പല റോഡുകളില്‍ നിന്ന് സര്‍വീസ് റോഡിലേക്ക് കയറാന്‍ കഴിയാത്ത സ്ഥിതിയാണ്. പാര്‍ലമെന്റംഗമായി തെരഞ്ഞെടുക്കപ്പെട്ട ഷാഫി പറമ്പിലിന്റെ ഒന്നാം ഘട്ട പര്യടനം ജൂലായ് എട്ടിന് നടത്താനും തീരുമാനിച്ചു.
ചെയര്മാന് കോട്ടയില്‍ രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു. എന്‍.വേണു, എന്‍.പി.അബ്ദുള്ള ഹാജി, എംസി വടകര, പ്രദീപ് ചോമ്പാല, പറമ്പത്ത് പ്രഭാകരന്, കുളങ്ങര ചന്ദ്രന്, പുറന്തോടത്ത് സുകുമാരന്‍, പി.എസ്.രഞ്ജിത്ത് കുമാര്‍, എം.ഫൈസല്‍, പി.ശ്രീജിത്ത്, എന്‍.പി.ഭാസ്ക്കരന്‍, അഡ്വ: പി.ടി.കെ.നജ്മല്‍, വി.കെ.പ്രേമന്, യു.എ.റഹീം, ടി.സി.രാമചന്ദ്രന്, സി.കെ.ഹരിദാസ്, സുബിന് മടപ്പള്ളി, ഹാഷിം കാളംകുളം, കെ.അന്‍വര്‍ ഹാജി എന്നിവര്‍ സംസാരിച്ചു.