വടകര: മണിയൂരില്‍ പ്രവര്‍ത്തിക്കുന്ന വടകര എന്‍ജിനീയറിങ് കോളജ് സില്‍വര്‍ ജൂബിലി ആഘോഷിക്കുന്നു. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികള്‍ക്ക് ഈ മാസം 26ന് തുടക്കമാവുമെന്ന് പ്രിന്‍സിപ്പല്‍ ഡോ.ഒ.എ.ജോസഫ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വടകര ടൗണ്‍ ഹാളില്‍ അന്ന് വൈകീട്ട് സാഹിത്യകാരന് കെ.പി.രാമനുണ്ണി ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്യും. യുഎല്‍സിസിഎസ് ചെയര്മാന് രമേശന് പാലേരി, കെ.ജി.ബാലകൃഷ്ണന് എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. വൈകിട്ട് നാലിന് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് കോളജ് വിദ്യാര്‍ഥികള്‍ ഫ്ളാഷ് മോബ് അവതരിപ്പിക്കും. തുടര്‍ന്ന് നിരവധി ഫ്ളോട്ടു
കളുടെ അകമ്പടിയോടെയുള്ള ഘോഷയാത്ര എടോടി വഴി പഴയ സ്റ്റാന്റിലൂടെ ഉദ്ഘാടന നഗരിയായ ടൗണ്‍ഹാളില്‍ എത്തിച്ചേരും. ഈ വര്‍ഷം വിരമിക്കുന്ന പ്രിന്‍സിപ്പല്‍ ഡോ.ഒ.എ.ജോസഫിനുള്ള യാത്രയയപ്പ് പരിപാടിയും ഇതോടൊപ്പം നടക്കും. തുടര്‍ന്ന് ഇഫ്താര്‍ വിരുന്നാണ്. ഏഴര മുതല്‍ ഒമ്പത് മണി വരെ വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറും.
സില്‍വര്‍ ജൂബിലി ആഘോഷത്തിന്റെ തുടര്‍ച്ചയായി കോളജ് യൂനിയന്‍ സംഘടിപ്പിക്കുന്ന നാഷനല്‍ ലെവല്‍ ടെക്നിക്കല്‍ ഫെസ്റ്റിവല്‍ ക്വോസോ ലിബറം (സീസണ്-11) ഏപ്രില്‍ 16 മുതല്‍ 19 വരെ കോളജില്‍ നടക്കും. നാഷനല്‍ ടെക്നിക്കല്‍ കോണ്‍ഫറന്‍സ്, അലൂംനി മീറ്റ്, സയന്‍സ് കോണ്‍ക്ലെയ്വ്, ഇന്റര്‍ കോളജ് സ്പോര്‍ട്സ് മീറ്റ് എന്നീ വിവിധങ്ങളായ പരിപാടികള്‍ നടക്കും.
1999ല്‍ സ്ഥാപിതമായ കോളജില്‍ നിന്ന് അയ്യായിരത്തോളം എഞ്ചിനീയര്‍മാരാണ് പഠനം പൂര്‍ത്തിയാക്കി പുറത്തെത്തിയതെന്ന് ഇവര്‍ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ ഡോ.ഒ.എ.ജോസഫ്, അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ പി.കെ ശശിധരന്, പിടിഎ വൈസ് പ്രസിഡന്റ് ശ്യാം സുന്ദര്‍, ആര്.വിജയന് എന്നിവര്‍ പങ്കെടുത്തു.