പുതുച്ചേരി: മാഹിയുൾപ്പെടുന്ന പുതുച്ചേരി ലോകസഭ മണ്ഡലം കോൺഗ്രസ് സ്ഥാനാർഥിയായി വി.വൈദിലിംഗം മത്സരിക്കുമെന്ന് അഖിലേന്ത്യ കോൺഗ്രസ്സ് കമ്മിറ്റി ഔദ്യോഗികമായി പ്രഖ്യാപിച്ചു. നിലവിലെ എം.പി കൂടിയായ വൈദ്യലിംഗം പുതുച്ചേരി
പ്രദേശ് കോൺഗ്രസ്സ് പ്രസിഡണ്ടാണ്. പുതുച്ചേരിയിൽ ഏറെ സ്വീകാര്യനായ വൈദ്യലിംഗം മുഖ്യമന്ത്രി, സ്പീക്കർ എന്നീ നിലയിലും ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ തിരെഞ്ഞടുപ്പിൽ 1,97,000 ത്തിൽ പരം വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് ലോകസഭാഗംമായത്.